കൊച്ചി: തിരുവനന്തപുരം റീജണല്‍ സഹകരണ ക്ഷീരോത്പാദക യൂണിയന് (മില്‍മ) ഭരണസമിതി പിരിച്ചുവിട്ട നടപടിക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. ഭരണസമിതി പിരിച്ചുവിട്ട രജിസ്ട്രാറുടെ നടപടി ശരിവച്ചാണ് മുന്‍ ഭാരവാഹികളായ കെ. കൃഷ്ണന് പോറ്റിയടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റീസ് പി. ഗോപിനാഥ് തള്ളിയത്.
യൂണിയന് പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരാതി ലഭിച്ചതിനെത്തുടര്‍ന്ന് സഹകരണ നിയമപ്രകാരം അന്വേഷണം നടത്താന്‍ രജിസ്ട്രാര്‍ ഉത്തരവിട്ടിരുന്നു. ഈ അന്വേഷണം തടസപ്പെടുത്താന്‍ ഇടപെടലുകളുണ്ടായതിനാലാണു രജിസ്ട്രാര്‍ ഭരണസമിതി പിരിച്ചുവിട്ടതെന്നായിരുന്നു സര്‍ക്കാര്‍ വാദം. ശബരിമലയിലേക്കുള്ള നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണവും ഭരണസമിതി പിരിച്ചുവിടുന്നതിനു കാരണമായെന്നും വ്യക്തമാക്കി.